രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങളിൽ രാഹുൽ ഗാന്ധി സജീവമാകണം : കോൺഗ്രസ് എംഎൽഎ

രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങളിൽ രാഹുൽ ഗാന്ധി സജീവമാകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ. ഝാർഖണ്ഡ് കോൺഗ്രസ് എംൽഎ പ്രദീപ് യാദവാണ് രംഗത്ത് എത്തിയത്. ക്ഷേത്ര നിർമാണ ഫണ്ട് പിരിവിനടക്കം രാഹുൽ ഗാന്ധി മുന്നിട്ടിറങ്ങണമെന്ന് പ്രദീപ യാദവ് പറയുന്നു. ഇക്കാര്യത്തിൽ ഇതുവരെ സ്വീകരിച്ച നയം കോൺഗ്രസ് മാറ്റണമെന്നും പ്രദീപ് യാദവ് കൂട്ടിച്ചേർത്തു.
ഒരു രാഷ്ട്രീയ പാർട്ടി മാത്രം രാമ ക്ഷേത്ര നിർമാണത്തിന് നേതൃത്വം നൽകിയാൽ അത് രാഷ്ട്രീയ മുതലെടുപ്പിന് വഴിതെളിക്കും. തന്റെ ആവശ്യം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് ആവശ്യമാണെന്നും ക്ഷേത്ര നിർമാണത്തിൽ ഏതെങ്കിലും പാർട്ടിയുടെ സ്വാർത്ഥ താത്പര്യങ്ങൾ നടപ്പിലാവുന്നതിന് തടസമാകുമെന്നും പ്രദീപ് യാദവ് പറയുന്നു.
ഝാർഖണ്ഡ് വികാസ് മോർച്ച-പ്രജാതാന്ത്രിക് ടിക്കറ്റിൽ 2019 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്ന യാദവ്. ജെവിഎം-പി ബിജെപിയുമായി ലയിച്ചെങ്കിലും കോൺഗ്രസിനൊപ്പം നിൽക്കുകയായിരുന്നു യാദവ്. ബിജെപിയിൽ നിന്ന് വിട്ട് 2006ലാണ് യാദവ് ജെവിഎം-പിയിൽ ചേരുന്നത്.
Story Highlights – rahul gandhi should participate in ram temple construction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here