കൊവിഡ് വ്യാപന ആശങ്കയൊഴിയാതെ തലസ്ഥാന ജില്ല

കൊവിഡ് വ്യാപന ആശങ്കയൊഴിയാതെ തലസ്ഥാന ജില്ല. ഇന്ന് രോഗം സ്ഥിരീകരിച്ച 151 പേരില്‍ 137 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിച്ചത്. തീരപ്രദേശങ്ങളില്‍ രോഗം കൂടുതലായി വ്യാപിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗബാധിച്ചു.
ഇന്ന് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും ആശങ്കയില്‍ തന്നെയാണ് തലസ്ഥാന ജില്ല. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയാണ് ആരോഗ്യ പ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കുന്നത്. പുല്ലുവിള സ്വദേശിനി വിക്ടോറിയ രോഗം ബാധിച്ച് മരിച്ചതോടെ ജില്ലയിലെ മരണ സംഖ്യാ പത്തായി ഉയര്‍ന്നു. കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഓരോ ദിവസവും രോഗം ബാധിക്കുന്നത്
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും വെല്ലുവിളിയായി മാറുകയാണ്.
സാമൂഹ വ്യാപനം നടന്ന പൂന്തുറ, പുല്ലുവിള മേഖലകളില്‍ നിന്നാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോ 14 ദിവസത്തേക്ക് അടച്ചു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയാറാക്കുന്ന ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. കീം എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു കുട്ടികള്‍ക്കും, ഒരു രക്ഷിതാവിനും രോഗം സ്ഥിരീച്ചതോടെ നഗരത്തിലെ ആശങ്ക വര്‍ധിക്കുകയാണ്. ജില്ലയില്‍ ഇന്ന് 1210 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 20478 ആയി.
Story Highlights – Thiruvananthapuram under covid spread threat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here