മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ ക്വാറന്റീന് ലംഘിച്ചതിന് കേസ്

മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ ക്വാറന്റീന് ലംഘിച്ചതിന് കേസെടുത്തു. മൂന്നാറില്‍ രോഗം സ്ഥിരീകരിച്ച യുവ ഡോക്ടറുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഇവര്‍. സ്രവ പരിശോധനയ്ക്ക് ശേഷം ക്വാറന്റീനില്‍ പോകാതെ കറങ്ങി നടന്നു എന്നതിന് തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് കേസ് എടുക്കാന്‍ ദേവികുളം സബ് കളക്ടര്‍ ഉത്തരവിടുകയായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച യുവ ഡോക്ടര്‍ക്കെതിരെയും ക്വാറന്റീന് ലംഘിച്ചതിന് നേരത്തെ കേസ് എടുത്തിരുന്നു. ഹൈറേഞ്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രി അടയ്ക്കുകയും ആരോഗ്യ പ്രവര്‍ത്തകരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഡോക്ടര്‍മാര്‍ മൂന്നാര്‍ ടൗണില്‍ എത്തിയെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്. ഡോക്ടര്‍മാരുടെ സമ്പര്‍ക്കത്തില്‍ നിരവധി പേരുണ്ട്.
Story Highlights – Case, quarantine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here