പത്തടി നീളത്തിൽ ഭീമൻ പെരുമ്പാമ്പ്; വിഡിയോ

മധ്യപ്രദേശിൽ കണ്ടെത്തിയ നീളൻ പെരുമ്പാമ്പിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. പത്തടിയിൽ അധികം നീളമുള്ള പാമ്പിന്റെ വിഡിയോ ആളുകളെ ഒരേ സമയം അമ്പരപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതാണ്. സംസ്ഥാനത്തെ ചിലയിടങ്ങളിൽ അജ്ഗർ എന്ന് വിളിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
Read Also : പൂട്ടിയിട്ട സ്വർണക്കടയിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നു; വിഡിയോ
ഇഴഞ്ഞുനീങ്ങുന്ന പെരുമ്പാമ്പ് പിന്നീട് തല ഉയർത്തി പിടിക്കുന്നതാണ് വിഡിയോയിലുള്ളത്. ഒരാൾ പൊക്കത്തിൽ പാമ്പ് തല ഉയർത്തുന്ന വിഡിയോ പങ്കുവച്ചത് സുശാന്താ നന്ദ എന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. ഇന്ത്യൻ റോക്ക് പൈത്തൺ എന്ന പേരിൽ അറിയപ്പെടുന്ന ഇത്തരം പാമ്പുകൾക്ക് പത്തടി നീളത്തിൽ വളരാൻ കഴിയും.
Story Highlights – python, madhyapradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here