സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇന്‍സ്പക്ടര്‍മാരെയുമാണ് സ്ഥലംമാറ്റിയതെന്നാണ് വിവരം. ഉത്തരവ് പുറത്തുവന്നതോടെ ഉദ്യോഗസ്ഥര്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു.
കസ്റ്റംസ് കമ്മീഷണറാണ് സ്ഥലംമാറ്റ ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. എന്നാല്‍ കസ്റ്റംസ് കമ്മീഷണര്‍ക്ക് പ്രിവന്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ അധികാരം ഇല്ലായെന്ന തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതോടെ സ്ഥലംമാറ്റ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കുപകരമായി എട്ടുപേര്‍ ജോലിയില്‍ പ്രവേശിച്ചതായാണ് നിലവില്‍ ലഭിക്കുന്ന വിവരം.
ഇതിനോടകം തന്നെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 16 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അടക്കം എട്ടുപേരെ സ്ഥലംമാറ്റിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റം. അതിനിടെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്വപ്‌ന, സന്ദീപ്, സരിത്ത്, എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
Story Highlights – Gold smuggling case Customs officials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here