കോട്ടയത്ത് കളക്ടർ അടക്കമുള്ള ഉന്നതോദ്യോഗസ്ഥർ ക്വാറന്റീനിൽ

കോട്ടയം ജില്ലാ കളക്ടർ എം അഞ്ജന ക്വാറന്റീനിൽ. ഓഫീസ് സ്റ്റാഫംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് കളക്ടർക്ക് നിരീക്ഷണത്തിൽ പോകേണ്ടി വന്നത്. കളക്ടറെ കൂടാതെ എഡിഎമ്മും (അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ്) മറ്റ് ഉന്നതോദ്യോഗസ്ഥരും ക്വാറന്റീനിൽ തുടരുകയാണ്. ആരോഗ്യ വകുപ്പും ഇവരോട് ക്വാറന്റീനിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇന്ന് കോട്ടയത്ത് മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം പാറശാല സ്വദേശി തങ്കമ്മയാണ് (82) മരിച്ചത്. പത്തനംതിട്ട കവിയൂരിൽ മകൾക്കൊപ്പം താമസിക്കുകയായിരുന്നു ഇവർ. ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്.
Read Also : കോട്ടയത്ത് 51 പേര്‍ക്കു കൂടി കോവിഡ്; സമ്പര്‍ക്ക രോഗികള്‍ 41
അതേസമയം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം കൊവിഡ് നിരീക്ഷണത്തിലായി. നേരത്തെ നഗരസഭയിലെ രണ്ട് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എംഎൽഎയ്ക്ക് ഇവരുമായ സമ്പർക്കമുണ്ടായതിനാലാണ് ഇബ്രാഹിമിന് ക്വാറന്റീനിൽ പോകേണ്ടിവന്നത്.
കോഴിക്കോട് ജില്ലയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആസ്റ്റൺ ആശുപത്രി 18 ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് നടന്ന ആന്റിജൻ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് പോസിറ്റീവായത്. നേരത്തെ ആശുപത്രിയിലെ എക്‌സ് റേ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Story Highlights – covid, coronavirus, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here