Advertisement

നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെടുത്തി അമ്മ; വീഡിയോ വൈറൽ

July 23, 2020
2 minutes Read
On Camera Delhi Woman Fights Off Kidnappers To Save 4 Year-Old Daughter

നാല് വയസുകാരി മകളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെടുത്തി അമ്മ. ഡൽഹിയിലാണ് സംഭവം.

ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. കുട്ടിയുടെ പിതൃസഹോദരനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. 35 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെടാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ശ്രമം കുട്ടിയുടെ അമ്മ തന്നെ പരാജയപ്പെടുത്തി.

ചൊവ്വാഴ്ച നാല് മണിയോടെയാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ പിതൃസഹോദരനടക്കം രണ്ട് പേർ ബൈക്കിൽ കുട്ടിയുടെ വീട്ടിലെത്തി. കൂട്ടത്തിൽ ഒരാൾ കുട്ടിയുടെ അമ്മയോട് വെള്ളം ചോദിച്ച് അമ്മയുടെ ശ്രദ്ധ തിരിച്ചു. ഇതിന് പിന്നാലെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ കുഞ്ഞിനെ വലിച്ച് കൊണ്ടുപോകാൻ ശ്രമിച്ചത് അമ്മ കാണുകയും സംഘത്തിനടുത്തേക്ക് യുവതി പാഞ്ഞടുത്ത് കുഞ്ഞിനെ മോചിപ്പിക്കുകയുമായിരുന്നു.

ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തുകയും രക്ഷപ്പെട്ട ആക്രമിസംഘത്തിന് പിന്നാലെ പായുകയും ചെയ്തു. എന്നാൽ സംഘത്തെ പിടികൂടാൻ സാധിച്ചില്ല. എന്നാൽ കൂട്ടത്തിലൊരാളുടെ ബാഗ് സംഭവസ്ഥലത്ത് വീണു പോയായിരുന്നു. ബാഗിൽ നിന്ന് ഒരു തോക്കും കുറച്ച് വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് കുഞ്ഞിന്റെ അമ്മയുടെ ധീരതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

Story Highlights Delhi Woman Fights Off Kidnappers To Save 4 Year-Old Daughter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top