കൊവിഡ് വ്യാപനത്തിൽ വലഞ്ഞ് രാജ്യം; തമിഴ്‌നാട്ടിൽ മരണ സംഖ്യ 3000 കടന്നു

കൊവിഡ് വ്യാപനത്തിൽ വലഞ്ഞ് രാജ്യം. തമിഴ്‌നാട്ടിൽ കൊവിഡ് മരണങ്ങൾ 3000 കടന്നു. തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ ഡാർജീലിംഗ് അടക്കം മൂന്ന് മേഖലകളിൽ ഞായറാഴ്ച മുതൽ ഏഴ് ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ജയിലുകളിൽ രോഗവ്യാപനം രൂക്ഷമായതോടെ 376 തടവുകാരെ കൂടി മോചിപ്പിക്കാൻ അസം സർക്കാർ തീരുമാനിച്ചു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി. തമിഴ്‌നാട്ടിൽ ആകെ മരണം 3,232ഉം പോസിറ്റീവ് കേസുകൾ 1,92,964ഉം ആയി. 24 മണിക്കൂറിനിടെ 6,472 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ ആകെ കൊവിഡ് കേസുകൾ 90,900 ആയി ഉയർന്നു. തൂത്തുക്കുടി എംഎൽഎ ഗീത ജീവന് രോഗം സ്ഥിരീകരിച്ചു. ആന്ധ്രയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 7998 പുതിയ കേസുകൾ. 61 പേർ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 72711ഉം മരണം 884ഉം ആയി. കർണാടകയിലും രോഗം പടരുന്നു. 5030 പുതിയ രോഗികളിൽ 2207ഉം ബംഗളൂരുവിൽ. ഇവിടെ 24 മണിക്കൂറിനിടെ 47 പേർ മരിച്ചു. സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകൾ 80863ഉം മരണം 1616ഉം ആയി. ഉത്തർപ്രദേശിൽ 2,529ഉം, പശ്ചിമബംഗാളിൽ കൊവിഡ് ബാധിതർ അരലക്ഷം കടന്നു. 2,436 പേർ കൂടി രോഗികളായി. ഗുജറാത്തിൽ 1078ഉം, ഡൽഹിയിൽ 1041ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
Story Highlights – covid, natioanal cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here