ഐപിഎൽ സെപ്തംബറിൽ നടക്കും

ഈ വർഷം ഐപിഎൽ സെപ്തംബറിൽ നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. യുഎഇയിൽ വച്ചായിരിക്കും മത്സരം നടക്കുകയെന്ന്
ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞു. സെപ്തംബർ 19 ആണ് തീരുമാനിച്ചിരിക്കുന്ന തിയതി. ഫൈനൽ നവംബർ 8നും നടക്കും.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ടി20 ലോകകപ്പ് മാറ്റിവയ്ക്കാൻ ഐസിസി തീരുമാനിച്ചിരുന്നു. എന്നാൽ ഇതിന് വിപരീതമായി ഐപിഎൽ നടത്താൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. നേരത്തെ സെപ്തംബർ 26ന് ഐപിഎൽ നടത്തിയേക്കും എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചുവെങ്കിലും ഈ വാർത്തകളെ തള്ളി പുറത്തുവന്ന തിയതിക്കും ഒരാഴ്ച മുമ്പേ തന്നെ ഐപിഎൽ നടത്താനുള്ള തിയതി തീരുമാനിക്കുകയായിരുന്നു.
അടുത്തയാഴ്ച ഐപിഎൽ ഗവേണിംഗ് കൗൺസിൽ കൂടിക്കാഴ്ച നടത്തി ഐപിഎൽ ഷെഡ്യൂളിന് അനുമതി നൽകും. 51 ദിവസമായിട്ടായിരിക്കും ഐപിഎൽ നടത്തുക.
Story Highlights – IPL set to start in September
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here