കുരുക്ക് മുറുകുന്നു; എം ശിവശങ്കറിന് തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നോട്ടിസ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനോട് കൊച്ചിയിലെ എൻഐഎ ഓഫിസിൽ തിങ്കളാഴ്ച ഹാജരാകാൻ നോട്ടിസ്. അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ രാത്രിയോടെയാണ് എൻഐഎ അന്വേഷണ സംഘം ശിവശങ്കറിനെ വിട്ടയക്കുന്നത്. ഉത്തരങ്ങളിലെ തൃപ്തിക്കുറവാണ് വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പുക്കുന്നതിന് കാരണം.
Read Also : 5 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം എം ശിവശങ്കരനെ വിട്ടയച്ചു
എൻഐഎ ചോദ്യം ചെയ്യലിൽ കസ്റ്റംസിന് നൽകിയ മൊഴി ആവർത്തിക്കുകയായിരുന്നു എം.ശിവശങ്കർ. ഏഴ് ചോദ്യങ്ങളാണ് പ്രധാനമായും എൻഐഎ ശിവശങ്കറിനോട് ചോദിച്ചത്. ശിവശങ്കറിന്റെ വിദേശബന്ധം, പ്രതികളുമായി നടത്തിയ വിദേശയാത്രകൾ, വിദേശത്തു വച്ച് നടത്തിയ കൂടിക്കാഴ്ചകൾ, പ്രതികളായ റമീസും ഫൈസലുമായുള്ള ബന്ധം, ഹെതർ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ് എൻഐഎ ചോദിച്ചത്.
സ്വർണക്കടത്തിൽ പങ്കില്ലെന്ന് ശിവശങ്കർ എൻഐഎയോടും ആവർത്തിച്ചു. സ്വർണക്കടത്ത് അറിയാമെന്ന സരിത്തിന്റെ മൊഴി ശിവശങ്കർ തള്ളി. സ്വർണക്കടത്തിനെ കുറിച്ച് അറിയാമെന്നായിരുന്നു സരിത്തിന്റെ മൊഴി. സ്വപ്നയും, സരിത്തുമായും സൗഹൃദം മാത്രമാണെന്ന് എം ശിവശങ്കർ പറയുന്നു. മറ്റ് പ്രതികളെ അറിയില്ലെന്നും വിദേശത്ത് വച്ച് പ്രതികളെ കണ്ടിട്ടില്ലെന്നും ശിവശങ്കർ പറഞ്ഞു. വിദേശയാത്രകളിൽ സംശയമുണ്ടെങ്കിൽ പാസ്‌പോർട്ട് പരിശോധിക്കാമെന്നും എം.ശിവശങ്കർ കൂട്ടിച്ചേർത്തു. ഹെതർ ടവറിലെ തന്റെ ഫ്‌ളാറ്റിൽ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഐഎയുടെ ചോദ്യങ്ങൾക്കെല്ലാം ശിവശങ്കർ മറുപടി നൽകിയിട്ടുണ്ട്.
Story Highlights – NIA, shivasankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here