വിമത എംഎൽഎമാർക്കെതിരെ തത്ക്കാലം നടപടി പാടില്ല : രാജസ്ഥാൻ ഹൈക്കോടതി

വിമത എംഎൽഎമാർക്കെതിരെ തത്ക്കാലം നടപടി പാടില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി. രാജസ്ഥാനിൽ തത്സ്ഥിതി തുടരണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേന്ദ്ര സർക്കാരിനെ കക്ഷി ചേർക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നും അശോക് ഗെഹ്ലോട്ട് അവകാശപ്പെട്ടു.
സച്ചിൻ പൈലറ്റ് കഴിഞ്ഞ ദിവസം തന്നെ കേന്ദ്ര സർക്കാരിനെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. സ്പീക്കറുടെ അഭിഭാഷകൻ ഈ വാദത്തിന് എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും ഇത് മറികടന്ന് സച്ചിൻ പൈലറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇത് ഭരണഘടനാ വിഷയമാണെന്നും നിയമസഭയുമായി ബന്ധപ്പെട്ട വിഷയമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഇതിൽ വിശദമായ വാദം കേൾക്കണ്ടേതുണ്ട്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസിൽ കേന്ദ്ര സർക്കാരിനെ കൂടി കക്ഷി ചേർത്തത്. മാത്രമല്ല, വിഷയത്തിൽ കൂറുമാറ്റ നിരോധന നിയമം ബാധകമാണോ എന്നും കോടതി കേന്ദ്രസർക്കാരിനോട് ചോദിക്കും. തിങ്കളാഴ്ച കേസിൽ വീണ്ടും വാദം കേൾക്കും.
വിപ്പ് ലംഘിച്ച് നിയമസഭാ കക്ഷിയോഗത്തിൽനിന്നു വിട്ടുനിന്ന സച്ചിൻ പൈലറ്റിനെയും മറ്റുള്ളവരെയും അയോഗ്യരാക്കണമെന്ന കോൺഗ്രസിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ നടപടി. അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് നിർദേശിച്ച് സ്പീക്കർ സച്ചിനും മറ്റ് എംഎൽഎമാർക്കും നോട്ടിസ് അയച്ചു. ഇതിനെതിരെയാണ് സച്ചിൻ പൈലറ്റും കൂടെയുള്ള എംഎൽഎമാരും ഹൈക്കോടതിയെ സമീപിച്ചത്. സഭാ സമ്മേളന കാലയളവ് അല്ലാത്തതിനാൽ വിപ്പ് ബാധകമല്ലെന്നാണ് അവർ കോടതിയിൽ വാദിച്ചത്. ഈ കേസിൽ വിധി പ്രസ്താവിക്കാനിരിക്കെയാണ് കേസിൽ കേന്ദ്ര സർക്കാരിനെ കൂടി കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് ഹർജി നൽകുന്നതും കോടതി ഇത് അംഗീകരിക്കുന്നതും.
Story Highlights – Rajasthan HC orders for status quo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here