Advertisement

കോഴിക്കോട് ഇന്ന് 110 പേര്‍ക്ക് കൊവിഡ്; 88 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

July 25, 2020
1 minute Read
covid testing

പ്രതിദിനം നൂറും കടന്ന് കോഴിക്കോട്ടെ കൊവിഡ് രോഗികള്‍. 110 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 88 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ആദ്യമായിട്ടാണ് കോഴിക്കോട്ട് കൊവിഡ് രോഗികളുടെ എണ്ണം 100 പിന്നിടുന്നത്. മുന്‍പ് പ്രതിദിന കണക്ക് പ്രകാരം ഉയര്‍ന്ന നിരക്ക് 94 ലായിരുന്നു.
ഉറവിടം വ്യക്തമല്ലാത്ത അഞ്ചു കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കോപറേഷന്‍, വടകര, എടച്ചേരി, കായകൊടി, മൂടാടി എന്നിവടങ്ങളിലാണ് ഉറവിടം അറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗ വ്യാപനം വര്‍ധിച്ചതോടെ ജില്ലയില്‍ 10 ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ആകെ കണ്ടെയ്മെന്റ് സോണുകള്‍ 30 ആയി. തീരദേശമേഖലയില്‍ അതീവ ജാഗ്രതയാണുള്ളത്. ഞായറാഴ്ച്ച ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുവാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

ഇതോടെ 558 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 151 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും 146 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 218 പേര്‍ കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിസിയിലും, 31 പേര്‍ ഫറോക്ക് എഫ്എല്‍ടിസിയിലും സ്വകാര്യ ആശുപത്രിയില്‍ 3 പേരും 2 പേര്‍ മലപ്പുറത്തും, 4 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ഒരാള്‍ കാസര്‍ഗോഡും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട്് വയനാട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി കോഴിക്കോട് എഫ്.എല്‍.ടി.സി യിലും, 7 മലപ്പുറം സ്വദേശികളും 2 തൃശൂര്‍ സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കൊല്ലം സ്വദേശിയും രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരു കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും രണ്ടു മലപ്പുറം സ്വദേശികളും രണ്ടു വയനാട് സ്വദേശികള്‍ ഒരു കണ്ണൂര്‍ സ്വദേശി ഫറോക്ക് എഫ്എല്‍ടിസിയിലും ചികിത്സയിലാണ്.

Story Highlights covid 19, corovirus, kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top