ആലപ്പുഴയിൽ വീണ്ടും കൊവിഡ് മരണം; ഇന്ന് ജില്ലയിൽ ആകെ 3 മരണം

ആലപ്പുഴയിൽ വീണ്ടും കൊവിഡ് മരണം. കൊല്ലക്കടവ് സ്വദേശി സൈനുദ്ദീനാ (65)നാണ് മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയിലെ പരിശൊധനക്കിടെയാണ് ഇദ്ദേഹത്തിനു കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് ഇന്നലെ ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഹൃദ്രോഗം മൂർഛിച്ചതോടെ ഇദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചതു കൊണ്ട് തന്നെ ഒരു തവണ കൂടി ഇദ്ദേഹത്തിൻ്റെ സ്രവ പരിശോധന നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് മാത്രം ജില്ലയിൽ 3 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോറ്റെ ജില്ലയിലെ ആകെ മരണം 10 ആയി.
Read Also : മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം
നേരത്തെ ജില്ലയിൽ, കഴിഞ്ഞ ദിവസം മരിച്ച ശാരദയ്ക്കും (76) ഇന്ന് രാവിലെ മരണമടഞ്ഞ കുത്തിയതോട് സ്വദേശിനി പുഷ്കരിക്കുമാണ് (80) കൊവിഡ് സ്ഥിരീകരിച്ചത്. മത്സ്യമേഖലയില്‍ ജോലി ചെയ്യുന്ന ഇരുവരുടെയും മക്കള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
ചെല്ലാനത്ത് നിന്ന് മത്സ്യമെടുത്ത് വിപണനം ചെയ്യുന്ന ശാരദയുടെ മകനും മകള്‍ക്കും പേരക്കുട്ടിക്കും രോഗം
സ്ഥിരീകരിച്ചിരുന്നു. മകന് കൊവിഡ് സ്ഥിരീകരിച്ച പുഷ്കരിയെ കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് ഇന്ന് രാവിലെ തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണശേഷമാണ് ഇരുവരുടെയും സ്രവപരിശോധന നടത്തിയത്.
Story Highlights –
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here