ആലപ്പുഴയില്‍ മരിച്ച രണ്ടു വയോധികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴയില്‍ മരിച്ച രണ്ടു വയോധികര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കോടംതുരുത്തില്‍ കഴിഞ്ഞ ദിവസം മരിച്ച ശാരദയ്ക്കും (76) ഇന്ന് രാവിലെ മരണമടഞ്ഞ കുത്തിയതോട് സ്വദേശിനി പുഷ്‌കരിക്കുമാണ് (80) കൊവിഡ് സ്ഥിരീകരിച്ചത്. മത്സ്യമേഖലയില്‍ ജോലി ചെയ്യുന്ന ഇരുവരുടെയും മക്കള്‍ക്ക് നേരെത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
ചെല്ലാനത് നിന്ന് മത്സ്യമെടുത്ത് വിപണനം ചെയ്യുന്ന ശാരദയുടെ മകനും മകള്‍ക്കും പേരക്കുട്ടിക്കും രോഗം
സ്ഥിരീകരിച്ചിരുന്നു. മകന് കൊവിഡ് സ്ഥിരീകരിച്ച പുഷ്‌കരിയെ കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് ഇന്ന് രാവിലെ തുറവൂര്‍ താലൂക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണശേഷമാണ് ഇരുവരുടെയും സ്രവപരിശോധന നടത്തിയത്. ഇതോടെ ജില്ലയില്‍ മരിച്ച കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി.
Story Highlights – Alappuzha, covid 19, coornavirus, death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here