കൊല്ലത്ത് 74 പേർക്ക് കൊവിഡ്; ഇടുക്കിയിൽ 48 പേർക്ക് കൊവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ബാധ ഉണ്ടായത് 74 പേർക്ക്. ഇതിൽ 59 പേർക്കും രോഗം ഉണ്ടായത് സമ്പർക്കത്തിലൂടെ.ഒരു ആരോഗ്യപ്രവർത്തകക്കും രോഗമുണ്ടായി. വിദേശത്തുനിന്ന് എത്തിയ 10 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ നാലുപേർക്കും രോഗം സ്ഥിരീകരിച്ചു. അഞ്ചലിൽ മാത്രം 24 പേർക്കാണ് ഇന്ന് രോഗം ബാധിച്ചത്. 70 പേർ രോഗമുക്തി നേടി ആശുപത്രിവിട്ടു.
ഇടുക്കിയിൽ ഇന്ന് 48 പേർക്ക് കൊവിഡ് സ്ഥിരികരിച്ചു. 31 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. പോലീസ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനടക്കം രണ്ടു പേർക്ക് രോഗബാധയുണ്ടായ ഉറവിടം വ്യക്തമല്ല. തൊടുപുഴ കരിങ്കുന്നം, ഇടവെട്ടി എന്നീ പഞ്ചായത്തുകളിലാണ് പുതിയതായി സമ്പർക്ക രോഗബാധിതരുള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ പതിനേഴ് പേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും രോഗബാധയുണ്ടായി. 31 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 335 പേരാണ് ജില്ലയിൽ നിലവിൽ ചികത്സയിലുള്ളത്.
Story Highlights – kollam idukki covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here