പ്രിയങ്കാ ഗാന്ധി ഗുരുഗ്രാമിലേക്ക് താത്കാലികമായി താമസം മാറുന്നുവെന്ന് സൂചന

കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി സർക്കാർ ബംഗ്ലാവിൽ നിന്ന് താമസം ഒഴിഞ്ഞു. അരേലിയ പാർപ്പിട സമുച്ചയത്തിലെ ആഡംബരവസതിയിലേക്കായിരിക്കും താമസം മാറുകയെന്നാണ് വിവരം. ഡൽഹി ലൂട്യൻസിലെ സർക്കാർ ബംഗ്ലാവാണ് പ്രിയങ്ക ഒഴിഞ്ഞത്.
അടുത്തുള്ള മറ്റൊരു വീട് പ്രിയങ്കയ്ക്കായി ഒരുങ്ങുന്നുണ്ട്. എന്നാൽ അത് താമസത്തിനായി അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുകയാണ്. പണി തീരാൻ രണ്ടോ മൂന്നോ മാസമെടുക്കുമെന്നും അതുവരെ ആഡംബര വസതിയിൽ പ്രിയങ്ക കഴിയുമെന്നുമാണ് റിപ്പോർട്ട്.
Read Also : സർക്കാർ ബംഗ്ലാവ് ഒഴിയുന്നതിനായി കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടില്ല : പ്രിയങ്കാ ഗാന്ധി
ആഡംബര വസതിയിലാണ് വെള്ളിയാഴ്ച രാത്രിയെത്തിയ പ്രിയങ്ക ഒരു രാത്രി തങ്ങിയത്. ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിലെ സെക്ടർ 43ലാണ് ആഡംബരവസതി. വസതി ഭർത്താവ് റോബർട്ട് വദ്രയുടേതാണ്. പിന്നീട് പ്രിയങ്ക ഡൽഹിയിലേക്ക് തിരിച്ചു.
സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് നിലവിൽ പ്രിയങ്കയ്ക്കുള്ളത്. ഡൽഹിയിൽ നിന്ന് ഗുരുഗ്രാമിലേക്ക് പ്രിയങ്കയുടെ കൂടെ പൊലീസ് വാഹനങ്ങളുടെ പരിരക്ഷയുമുണ്ടായിരുന്നു. ഗുരുഗ്രാമിലെ വസതിക്ക് ചുറ്റും കനത്ത സുരക്ഷ പൊലീസ് ഏർപ്പെടുത്തും.
Story Highlights – priyanka gandhi, changing residence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here