Advertisement

അൺലോക്ക് 3.0 മാർഗനിർദേശങ്ങളിൽ ഭേദഗതി; സ്‌കൂളുകൾ തുറക്കില്ല

July 26, 2020
1 minute Read
school

അൺലോക്ക് മൂന്ന് മാർഗനിർദേശങ്ങളിൽ കേന്ദ്രം ഭേദഗതി വരുത്തും. പ്രതിരോധ മന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ നിർദേശാനുസരണമാണ് നടപടി. കൊവിഡിന്റെ വ്യാപനത്തെ തുടർന്നാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

അൺലോക്ക് മൂന്നിൽ സ്‌കൂളുകൾ തുറക്കാനുള്ള നിർദേശം പിൻവലിക്കും. മെട്രോ റെയിൽ സർവീസുകളും അൺ ലോക്ക് മൂന്നിൽ പുനഃസ്ഥാപിക്കില്ല. നീന്തൽ കുളങ്ങളും, ജിംനേഷ്യവും അൺ ലോക്ക് മൂന്നിൽ അടഞ്ഞ് തന്നെ കിടക്കും.

Read Also : അൺലോക്ക് 3.0; പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 27ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും

മെയ് മൂന്നിന് ലോക്ക് ഡൗണിന്റെ 68 ദിവസം പൂർത്തിയായതോടെയാണ് സർക്കാർ അൺലോക്കിന്റെ രണ്ട് ഘട്ടങ്ങൾ പ്രഖ്യാപിച്ചത്. ജൂണിലും ജൂലൈയിലുമായിരുന്നു അൺലോക്ക് 1.0യും അൺലോക്ക് 2.0യും. കൂടുതൽ പ്രവർത്തനങ്ങൾക്ക് ഓരോ ഘട്ടത്തിലും അനുമതി നൽകി. ലോക്ക് ഡൗണിൽ സ്തംഭിച്ച സാമ്പത്തിക വ്യവസ്ഥയെ ത്വരിതപ്പെടുത്താനാണ് പതുക്കെ പല വ്യവസായങ്ങളും പ്രവർത്തനം പുനരാരംഭിച്ചത്.

എന്നാലും കണ്ടെയ്ൻമെന്റ് സോണുകളിൽ സാമ്പത്തിക പ്രവർത്തനങ്ങൾക്ക്
ഇളവെന്നും നൽകിയിട്ടില്ല. കൂടാതെ സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ ഇളവുകൾ നീക്കാനുള്ള അധികാരവും നൽകി. ഇന്ത്യയിൽ കൊവിഡ് കേസുകൾ 13 ലക്ഷം കടന്ന സാഹചര്യത്തിലാണ് കടുത്ത തീരുമാനങ്ങളുമായി കേന്ദ്രം മുന്നോട്ട് നീങ്ങുന്നത്.

Story Highlights covid, unlock 3.0

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top