ബിനീഷ് കോടിയേരി വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് വ്യാജപ്രചാരണം [24 Fact Check]

രതി വി.കെ/
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിക്ക് സൈബർ അറ്റാക്ക് ആദ്യ അനുഭവമല്ല. ചിത്രം മോർഫ് ചെയ്തതടക്കമുള്ള അപവാദപ്രചാരണങ്ങൾക്ക് ബിനീഷ് മുൻപ് ഇരയായിട്ടുണ്ട്. എന്നാൽ ഇപ്പോൾ കുറച്ചു കൂടി കടന്നുപോയി. ബിനീഷ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടുവെന്നാണ് പ്രചാരണം.
അംജിദ് റഹ്മാൻ എന്ന പ്രൊഫൈലിൽ നിന്നാണ് ബിനീഷിന് ആദരാഞ്ജലികൾ അർപ്പിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ബിനീഷ് കൊല്ലപ്പെട്ടെന്ന വ്യാജവാർത്തയും ഇയാൾ ഷെയർ ചെയ്തു. ഇതിനെതിരെ ബിനീഷ് തന്നെ രംഗത്തെത്തി. പൊതു പ്രവർത്തകൻ എന്ന നിലയിൽ തന്നെ വിലയിരുത്തുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഇത്തരത്തിലുള്ള അപവാദ പ്രചാരണങ്ങൾ ശരിയല്ലെന്നും ബിനീഷ് കോടിയേരി പ്രതികരിച്ചു. സംഭവത്തിൽ ബിനീഷ് കോടിയേരി തിരുവനന്തപുരം സൈബർ സെൽ ഡിവൈഎസ്പിക്ക് പരാതി നൽകി. വ്യാജവാർത്ത പ്രചരിപ്പിച്ച ഐഡികൾ സഹിതമാണ് ബിനീഷ് പരാതി നൽകിയത്.
Story Highlights – Bineesh kodiyeri, fake news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here