കൊറോണ ഇടവേളക്ക് ശേഷം ആദ്യമായി ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മത്സരം കാണാൻ കാണികൾക്ക് പ്രവേശനം

കൊറോണ ഇടവേളക്ക് ശേഷം ആദ്യമായി ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മത്സരം കാണാൻ കാണികൾക്ക് പ്രവേശനം. ഞായറാഴ്ച നടന്ന മിഡിൽസക്സ്-സറേ സൗഹൃദ മത്സരത്തിലാണ് കാണികൾക്ക് പ്രവേശനം അനുവദിച്ചത്. 1000 പേർക്ക് മാത്രമായിരുന്നു പ്രവേശനം. സാമൂഹിക അകലം പാലിച്ചായിരുന്നു ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരുന്നത്.
Read Also : റോറി ബേൺസ് 90; ലീഡ് 398: ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് ഇംഗ്ലണ്ട്
ഒരു വീട്ടിൽ നിന്നെത്തുന്ന പരമാവധി ആർ പേർക്ക് ഒരുമിച്ചിരിക്കാം എന്നായിരുന്നു നിർദ്ദേശം. ഇരു സംഘങ്ങൾ തമ്മിൽ രണ്ട് ഇരിപ്പിടങ്ങളുടെ അകലം ഉണ്ടാവണം എന്നും ആളുകളോട് നിർദ്ദേശിച്ചിരുന്നു. ടിക്കറ്റ് ലഭ്യമാണെന്ന അറിയിപ്പ് ലഭിച്ചതിനു ശേഷം പതിനായിരക്കണക്കിന് ആളുകൾ തങ്ങളെ വിളിച്ചു എന്ന് സറേ ചീഫ് എക്സിക്യൂട്ടിവ് പറയുന്നു.
രാജ്യത്ത് വിവിധ കായിക മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബറിൽ കൂടുതൽ ആളുകളെ സ്റ്റേഡിയങ്ങളിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായാണ് ഇപ്പോൾ ഈ സൗഹൃദ മത്സരത്തിൽ ആളുകളെ പ്രവേശിപ്പിച്ചത്.
Story Highlights – fans allowed in england cricket match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here