കൃഷിയിടങ്ങളിലെ ഒടുങ്ങാത്ത പോരാട്ടത്തിന്റെ കഥയുമായി ‘മാന്‍ വാര്‍’

മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തോളം പഴക്കമുണ്ട് കര്‍ഷകരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷത്തിന്. കൃഷിയിടങ്ങളിലെ വന്യമൃഗ ശല്യ പ്രമേയമാക്കി ഒരുക്കിയ ഹ്രസ്വ ചിത്രമാണ് മാന്‍ വാര്‍. മനു വര്‍ഗീസും ജിതിന്‍ കൊച്ചീത്രയും ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഭാഗത്ത് കാടിറങ്ങുന്ന മൃഗങ്ങള്‍ മനുഷ്യരുടെ ജീവന് ഭീഷണിയാവുകയും കര്‍ഷകന്റെ അധ്വാനത്തെ ഇല്ലാതാക്കുകയും ചെയ്യുന്നത് ഒരു മാനുഷിക പ്രശ്‌നമായി ഉയര്‍ന്നു വരുമ്പോള്‍ മറുഭാഗത്ത് മനുഷ്യരുടെ ചെയ്തികള്‍ കാരണം ജീവന്‍ നഷ്ടപ്പെടുന്ന മൃഗങ്ങളുടെ വിഷയവും ചിത്രം ചര്‍ച്ച ചെയ്യുന്നു.
ജെല്ലിക്കെട്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജി.കെ പന്നാംകുഴിയും ,ജിതിന്‍ കൊച്ചീത്രയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. അനന്തു കെ.എം, രാഹുല്‍ അമ്പാടി എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് പ്രഭുല്‍ പിഎസ് ആണ്. ജിബിന്‍ വെള്ളികുന്നേലും, ആന്റോ കൊച്ചീത്രയുമാണ് സഹ സംവിധാനം.
Story Highlights – man war, shortfilim malayalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here