Advertisement

പെൺമക്കളെ കൊണ്ട് പാടം ഉഴുത കർഷകന് ട്രാക്ടർ എത്തിച്ച് നൽകി നടൻ സോനു സൂദ്; കൈയടി

July 27, 2020
12 minutes Read

പെൺമക്കളെ കൊണ്ട് പാടം ഉഴുത കർഷകന് സഹായവുമായി നടൻ സോനു സൂദ്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെയാണ് സോനു സൂദ് സഹായവുമായി എത്തിയത്. കർഷകന് സോനു സൂദ് ട്രാക്ടർ എത്തിച്ച് നൽകിയ താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

കാളകളെ വാങ്ങാൻ പണമില്ലാത്തതിനാൽ പെൺമക്കളുടെ സഹായത്തോടെ പാടം ഉഴുത കർഷകന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വീഡിയോ റീട്വീറ്റ് ചെയ്താണ് സോനുവിന്റെ പ്രതികരണം. ഈ കുടുംബത്തിന് ഒരു ജോടി കാളകളെയല്ല ആവശ്യമെന്നും ട്രാക്ടർ ആണ് ആവശ്യമെന്നും സോനു കുറിച്ചു. ഇതിന് പിന്നാലെ കർഷകന് ട്രാക്ടർ എത്തിച്ച് നൽകുകയും ചെയ്തു.

വി. നാഗേശ്വര റാവു എന്നയാൾക്കാണ് സോനു സഹായം നൽകിയത്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ചായക്കട നടത്തുകയായിരുന്നു റാവു. ഇതിൽ നിന്ന് കിട്ടുന്ന വരുമാനത്തിലൂടെ കുടുംബം പോറ്റിയിരുന്നെങ്കിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ താറുമാറായി. അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. നാട്ടിലെത്തിയ നാഗേശ്വര റാവു നിലക്കടല കൃഷി ചെയ്യാൻ തീരുമാനിച്ചു. എന്നാൽ നിലം ഉഴുതാൻ കാളകളെ വാങ്ങാനോ ജോലിക്കാരെ നിർത്താനോ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് രണ്ട് പെൺമക്കളും ചേർന്ന് നിലം ഉഴുതാൻ തീരുമാനിച്ചത്.

Read Also :മുംബൈയിൽ കുടുങ്ങിയ നടൻ സുരേന്ദ്ര രാജനു സഹായവുമായി സോനു സൂദ്

Story Highlights Sonu sood

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top