ഇനി ദന്ത ഡോക്ടർമാരെ കൊവിഡ് സാമ്പിൾ ശേഖരണത്തിന് നിയോഗിക്കും

കൊവിഡ് പരിശോധനാ സാമ്പിൾ ശേഖരിക്കാൻ ദന്ത ഡോക്ടർമാരെ നിയോഗിക്കാൻ ആരോഗ്യ വകുപ്പ്. കൂടാതെ സാമ്പിൾ പരിശോധനയ്ക്ക് നിയോഗിച്ചിരിക്കുന്ന ഡോക്ടർമാരെ ഇനി കൊവിഡ് ചികിത്സാ ഡ്യൂട്ടിയിലെക്ക് മാറ്റും.
Read Also : രാജ്യത്ത് കൊവിഡ് മരണം 33,000 കടന്നു
പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ കുറവുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിൽ ഒരുങ്ങുന്ന ഇവിടങ്ങളിലേക്ക് ആളുകളെ നിയോഗിക്കും. ഇതിനായി ഓരോ മേഖലയിലും ഡോക്ടർമാരുടെ കരുതൽ ശേഖരം കണ്ടെത്താനാണ് ഈ തീരുമാനം.
കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ ഉണ്ടായേക്കാവുന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് ഈ നീക്കം. നിരവധി ഡോക്ടർമാരെ കൊവിഡ് സാമ്പിൾ ശേഖരിക്കാനായി നിയോഗിച്ചിട്ടുണ്ട്. അവരെ ചികിത്സയ്ക്കായി ആയിരിക്കും ഇനി നിയോഗിക്കുക.
Story Highlights – dentist, covid sample collection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here