Advertisement

രാജസ്ഥാനിൽ നിയമസഭാ സമ്മേളനത്തിന് ഗവർണറുടെ നിർദേശം; മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച

July 28, 2020
1 minute Read

രാജസ്ഥാനിൽ രാഷ്ട്രീയ നാടകം തുടരുന്നു. ഉപാധികളോടെ നിയമസഭാ സമ്മേളനം വിളിക്കാമെന്ന ഗവർണർ കൽരാജ് മിശ്രയുടെ നിർദേശത്തിന് സർക്കാർ ഇന്ന് മറുപടി നൽകും. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ വസതിയിൽ മന്ത്രിസഭായോഗം ചേരുന്നുണ്ട്.

Story Highlights രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ ഉപാധികളോടെ അനുമതി നല്‍കി

ഗവർണറുടെ നിർദേശം മന്ത്രിസഭായോഗം ചർച്ച ചെയ്യും. അതിനിടെ രാജസ്ഥാനിലെ ബിഎസ്പി എംഎൽഎമാരുടെ നിയമവിരുദ്ധ ലയനത്തിന് എതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കി. ആറ് ബിഎസ്പി എംഎൽഎമാർ കോൺഗ്രസിൽ ലയിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് മായാവതി പറഞ്ഞു.

അതേസമയം ബിഎസ്പി എംഎൽഎമാരുടെ കോൺഗ്രസ് ലയനത്തിനെതിരെ ബിജെപി രാജസ്ഥാൻ ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് ബിജെപി നൽകിയ ഹർജി കഴിഞ്ഞ ദിവസം രാജസ്ഥാൻ ഹൈക്കോടതി തള്ളിയിരുന്നു.

Story Highlights rajasthan, ashok gehlot, mayavati

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top