ബ്രോഡിന് 500ആം ടെസ്റ്റ് വിക്കറ്റ്; വിൻഡീസിന് ബാറ്റിംഗ് തകർച്ച

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനു ബാറ്റിംഗ് തകർച്ച. 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 84 റൺസിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. മൂന്ന് വിക്കറ്റെടുത്ത സ്റ്റുവർട്ട് ബ്രോഡാണ് വിൻഡീസിൻ്റെ നടുവൊടിച്ചത്. ഇതോടെ 500 ടെസ്റ്റ് കരിയർ വിക്കറ്റുകൾ എന്ന നേട്ടവും ബ്രോഡിനു സ്വന്തമായി. ബാക്കിയുള്ള രണ്ട് വിക്കറ്റുകൾ ക്രിസ് വോക്സ് വീഴ്ത്തി.
Read Also : മഴ: ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റിലെ നാലാം ദിനം ഉപേക്ഷിച്ചു
398 റൺസ് വിജയലക്ഷ്യവുമായി മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് അന്ന് തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. സ്കോർബോർഡിൽ റൺസ് ആകുന്നതിനു മുൻപ് തന്നെ ജോൺ കാംപ്ബെല്ലിനെ ജോ റൂട്ടിൻ്റെ കൈകളിൽ എത്തിച്ച ബ്രോഡ് 4 റൺസെടുത്ത നൈറ്റ് വാച്ച്മാൻ കെമാർ റോച്ചിനെയും പുറത്താക്കി. വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറാണ് റോച്ചിനെ പിടികൂടിയത്. വെസ്റ്റ് ഇൻഡീസ് 10/2 എന്ന നിലയിലാണ് അന്നത്തെ കളി അവസാനിച്ചത്. നാലാം ദിവസം മഴ കളിച്ചതോടെ ഒരു പന്ത് പോലും എറിയാൻ കഴിഞ്ഞില്ല.
Read Also : റോറി ബേൺസ് 90; ലീഡ് 398: ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് ഇംഗ്ലണ്ട്
അവസാന ദിവസമായ ഇന്ന് ആദ്യ സെഷനിൽ തന്നെ ബ്രോഡ് 500 ടെസ്റ്റ് വിക്കറ്റ് നേട്ടം കുറിച്ചു. 19 റൺസെടുത്ത ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയാണ് ഇംഗ്ലീഷ് പേസർ ഈ നേട്ടത്തിലെത്തിയത്. ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടം കുറിക്കുന്ന നാലാമത്തെ ഫാസ്റ്റ് ബൗളറാണ് ബ്രോഡ്. ഷായ് ഹോപ്പ് (31), ഷമാർ ബ്രൂക്സ് (22) എന്നിവരെ ക്രിസ് വോക്സ് പുറത്താക്കി. ഹോപ്പിനെ ബ്രോഡും ബ്രൂസ്കിനെ ബട്‌ലറും പിടികൂടുകയായിരുന്നു.
റോസ്റ്റൺ ചേസ് (5). ജെർമൈൻ ബ്ലാക്ക്‌വുഡ് എന്നിവർ ക്രീസിൽ തുടരുകയാണ്. തോൽവി ഒഴിവാക്കാൻ വിൻഡീസിന് ഇനിയും 80 ഓവറുകൾ ബാറ്റ് ചെയ്യണം.
Story Highlights – stuart broad 500th test wicket west indies lost 5 wickets against england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here