Advertisement

കൊച്ചിയിൽ കൊവിഡ് ചികിത്സയിലുള്ള അഞ്ച് പേരുടെ നില ഗുരുതരം

July 29, 2020
1 minute Read

കൊച്ചി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ച് പേരുടെ നില ഗുരുതരം. അഞ്ച് പേരും വെന്റിലേറ്ററിലാണ്. ഇവരിൽ നാല് പേർക്കും ന്യുമോണിയ ആണെന്നാണ് വിവരം.

കളമശേരി മെഡിക്കൽ കോളജിൽ ചികിൽസയിലുള്ള മൂന്ന് പേർ ആലുവ ക്ലസ്റ്ററിൽനിന്നുള്ളവരാണ്. പറവൂർ, ഇലഞ്ഞി സ്വദേശികളാണ് മറ്റ് രണ്ടുപേർ. ഇലഞ്ഞി സ്വദേശിയായ നാൽപത്തിരണ്ടുകാരൻ വാഹനാപകടത്തെത്തുടർന്നാണ് മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയത്. തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആകുകയായിരുന്നു.

അതേസമയം, ചെല്ലാനത്തും ആലുവയിലും ഇപ്പോഴും രോഗം നിയന്ത്രണവിധേയമായിട്ടില്ല. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി എന്നിവിടങ്ങളിലും സ്ഥിതി സങ്കീർണമാണ്. ഈ മേഖലയിലെ പ്രാഥമിക സമ്പർക്കത്തിലുള്ളവരെയെല്ലാം ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റും.

Story Highlights Kalamassery medical college, Coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top