വലയിൽ കുടുങ്ങിയത് 780 കിലോഗ്രാം വരുന്ന ഭീമൻ മത്സ്യം; വിറ്റത് 50,000 രൂപയ്ക്ക്

കൊൽക്കത്തയിൽ മത്സ്യബന്ധന സംഘത്തിന്റെ വലയിൽ കുടുങ്ങിയത് 780 കിലോഗ്രാം വരുന്ന ഭീമൻ മത്സ്യം. ഒരു ആനയുടെ ചെവിയോട് രൂപസാദൃശ്യമുള്ള ഈ മത്സ്യത്തെ ശങ്കർ മീൻ എന്നാണ് പ്രദേശവാസികൾ വിളിക്കുന്നത്.
ദിഗയ്ക്ക് സമീപമുള്ള ഒഡീഷ തീരത്തുനിന്നാണ് മീൻ പിടിച്ചത്. എട്ടടി നാളവും അഞ്ചടി വീതിയുമുള്ള ശങ്കർ മത്സ്യം മാന്ത റേ എന്ന മത്സ്യ വിഭാഗത്തിൽപ്പെട്ടതാണെന്നാണ് സൂചന. റേ മീനുകൾക്ക് കിഴക്കൻ ഇന്ത്യയിൽ പറയുന്ന പേരാണ് ശങ്കർ മീൻ.
നിരവധി പേരാണ് മത്സ്യത്തെ കാണാൻ തീരത്ത് തടിച്ചുകൂടിയത്. ഈ വർഷം തന്നെ മാർച്ചിൽ ദിഗ തീരത്തുനിന്ന് 300 കിലോഗ്രാം തൂക്കമുള്ള മാന്ത റേയെ പിടികൂടിയിരുന്നു.
Story Highlights – Giant Fish Weighing Nearly 800kg Caught
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here