Advertisement

സോഷ്യൽ മീഡിയയിൽ തരംഗമായി കുഞ്ചാക്കോ ബോബന്റെ ‘നൊസ്റ്റു’ ചിത്രങ്ങൾ

July 29, 2020
17 minutes Read
kunchacko boban nostu pics goes viral

നടൻ കുഞ്ചാക്കോ ബോബന്റെ ചെറുപ്പകാലത്തെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. താരം തന്നെയാണ് ചിത്രങ്ങൾ ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പങ്കുവച്ചിരിക്കുന്നത്.

കോളജ് കാലത്തെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചങ്ങനാശേരി എസ്ഡി കോളജിൽ കൊമേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന സമയത്ത് സ്‌റ്റേജിൽ കയറി പാട്ടുപാടുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത്.

തനിക്കൊപ്പം പാടാൻ സുഹൃത്തുക്കളായ സോണിയും വിനീതും ഉണ്ടായിരുന്നതുകൊണ്ട് കല്ലേറ് കിട്ടാതെ രക്ഷപ്പെട്ടുവെന്നും ചിത്രത്തിനൊപ്പം കുറിച്ചു. 1997 ബാച്ച് വിദ്യാർത്ഥിയാണ് കുഞ്ചോക്കോ ബോബൻ.

ക്ലാസ് കട്ട് ചെയ്ത് ബൈക്കിൽ കറങ്ങിയ ചിത്രങ്ങളുമാണ് മറ്റൊന്ന്. മഴയക്ക് സുഹൃത്തിൽ നിന്ന് കടം വാങ്ങിയ ബൈക്കിൽ ചുറ്റിയടിച്ച നൊസ്റ്റാൾജിയ പങ്കുവയ്ക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിലൂടെ.

ഇതിന് മുമ്പും താരം ബാല്യകാല ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

അച്ഛന്റെ കൈയിലിരുക്കുന്ന കുഞ്ഞ് ചാക്കോച്ചനെയും അഞ്ചാം ക്ലാസിൽ വച്ച് നാടകത്തിലഭിനയിക്കുന്ന താരത്തെയും ഈ ചിത്രങ്ങളിൽ കാണാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top