കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സർക്കാർ പദ്ധതി പ്രകാരം ലോണെടുത്തു; പണം ഉപയോഗിച്ച് ലമ്പോർഗിനി വാങ്ങി യുവാവ്

കൊവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന യുവാവ് സർക്കാർ ലോൺ ഉപയോഗിച്ച് ലമ്പോർഗിനി വാങ്ങി. 29 കാരനായ ഫ്‌ളോറിഡ സ്വദേശിയാണ് കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ അമേരിക്കൻ സർക്കാരിന്റെ ഫെഡറൽ പേചെക്ക് പ്രൊട്ടക്ഷൻ പ്രോഗ്രാം വഴിയെടുത്ത വായ്പ ഉപയോഗിച്ച് ലമ്പോർഗിനി സ്വന്തമാക്കിയത്.
മെയ് 13 വരെ 30,000 ഡോളർ രൂപയുടെ കടക്കെണിയിലായിരുന്നു ഡേവിഡ്. ലോൺ ഉപയോഗിച്ച് നാല് മില്യൺ വായ്പയെടുത്ത ഡേവിഡ് 3,18,000 ഡോളറിന്റെ ലമ്പോർഗിനി വാങ്ങുകയായിരുന്നു.
കൊവിഡ് മൂലം വ്യാവസായിക രംഗത്ത് പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാനാണ് സർക്കാർ പിപിപി ലോണുകൾ നൽകുന്നത്. ഇത് ദുരുപയോഗം ചെയ്താണ് യുവാവ് ലമ്പോർഗിനി വാങ്ങിയത്. വായ്പ ദുരുപയോഗം ചെയ്ത ഡേവിഡിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജ സത്യവാങ്മൂലം, ഫണ്ട് ദുരുപയോഗം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മാർച്ച് അവസാനത്തോടെയാണ് കൊവിഡ് പ്രതിസന്ധിയിൽ വലയുന്ന വ്യവസായികൾക്കായി കെയർസ് ആക്ട് പ്രകാരം രണ്ട് ട്രില്യൺ ഡോളറിന്റെ സഹായ പദ്ധതി സർക്കാർ ആവിശ്ചകരിച്ചത്. പദ്ധതി പ്രകാരം നിരവധി വ്യാവസായികളാണ് പിപിപി വായ്പ വാങ്ങിയത്.
Story Highlights – man bough Lamborghini using covid aid loan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here