Advertisement

കസ്റ്റഡിയിലിരിക്കെ കിണറ്റിൽ വീണ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്തു; കൊലപാതകമെന്ന ആരോപണവുമായി ഭാര്യ

July 29, 2020
1 minute Read

പത്തനംതിട്ട കുടപ്പനയിൽ കിണറ്റിൽ വീണ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. ഇന്നലെ അർദ്ധരാത്രിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ കസ്റ്റഡിയിൽ എടുത്ത പടിഞ്ഞാറ്റേതിൽ ടി ടി മത്തായിയാണ് മരിച്ചത്. കിണറ്റിൽ വീണ് മരിച്ച മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ച് കൊന്നതാണെന്ന് ഭാര്യ ഷീബ ആരോപിച്ചു.

Read Also : കൊവിഡ് ബാധിച്ച മരിച്ചവരുടെ മൃതദേഹം സെമിത്തേരികളില്‍ ദഹിപ്പിക്കാമെന്ന് ആലപ്പുഴ ലത്തീന്‍ രൂപത

ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മത്തായി വനപാലകരുടെ പിടിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിൽ വീഴുകയായിരുന്നു. സ്റ്റേഷനിൽ സ്ഥാപിച്ച ക്യാമറ നശിപ്പിച്ചതിനാണ് മത്തായിയെ ഇന്നലെ വൈകുന്നേരം കസ്റ്റഡിയിൽ എടുത്തത്.

മൃതദേഹം പുറത്തെടുക്കാനെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞുവച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു. കേസെടുത്ത് സംഭവം അന്വേഷിക്കുമെന്ന് അറിയിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Story Highlights forest department custody, death allegation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top