റഫാൽ വിമാനങ്ങൾ ഇന്ത്യൻ ആകാശത്ത്

റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിലെത്തി. വിമാനങ്ങളെ സമുദ്രാതിര്‍ത്തിയില്‍ നാവിക സേന സ്വാഗതം ചെയ്തു. അമ്പാല എയര്‍സ്റ്റേഷനിലേക്ക് അൽപസമയത്തിനകം വിമാനങ്ങൾ എത്തിച്ചേരും. അഞ്ച് വിമാനങ്ങളാണ് രാജ്യത്ത് എത്തിച്ചേർന്നിരിക്കുന്നത്. സൂപ്പർ ഫൈറ്റർ വിമാനങ്ങളിലെ പൈലറ്റുമാരിൽ ഒരാൾ മലയാളിയാണ്.
തിങ്കളാഴ്ചയാണ് ഫ്രാൻസിൽ നിന്ന് അഞ്ച് വിമാനങ്ങൾ പുറപ്പെട്ടത്. പിന്നീട് യുഎഇയിൽ നിന്ന് ചൊവ്വാഴ്ച യാത്ര പുനരാരംഭിച്ചു. ആകാശത്ത് വച്ച് ഇന്ധനം നിറക്കാനുള്ള ഫ്രഞ്ച് ടാങ്കർ വിമാനവും ഇവയ്‌ക്കൊപ്പമുണ്ട്.’
Read Also : റഫാൽ വിമാനങ്ങൾ ഇന്ന് വ്യോമസേനയുടെ ഭാഗമാകും
7000 കിലോമീറ്റർ താണ്ടിയാണ് റഫാൽ എത്തുന്നത്. ഉച്ചയോടെ അഞ്ച് റഫാൽ വിമാനങ്ങളും ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. വിമാനം ഇന്ന് അമ്പാലയിൽ നടക്കുന്ന ചടങ്ങിലൂടെ സ്വന്തമാകുമ്പോൾ ഇന്ത്യൻ വ്യോമസേന കൂടുതൽ കരുത്താർജ്ജിക്കുകയാണ്.
കഴിഞ്ഞ ദിവസം അബുദാബിയിലെത്തിയ വിമാനങ്ങൾ അബുദാബിയിലെ ഫ്രഞ്ച് വ്യോമതാവളത്തിൽ നിന്ന് ഇന്ധനം നിറച്ചതിന് ശേഷം ആണ് ഹരിയാനയിലെ അമ്പാല വ്യോമത്താവളത്തിൽ ഇറക്കുക. ഇന്നലെ രാത്രിയോടെ അമ്പാലയിൽ എത്താൻ മുൻ നിശ്ചയിച്ച യാത്രാപദ്ധതി അവസാന നിമിഷം സുരക്ഷാ കാരണങ്ങളാൽ മാറ്റുകയായിരുന്നു.
അമേരിക്കയുടെ എഫ് 16, എഫ് 18, റഷ്യയുടെ മിഗ് 35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റർ എന്നിവയോട് കിടപിടിക്കുന്ന സാങ്കേതിക പക്വതയാണ് റഫാലിന്റെ മേന്മ. റഫാൽ എത്തുന്നതുമായി ബന്ധപ്പെട്ട സുരക്ഷാഭീഷണി കണക്കിലെടുത്ത് അമ്പാലയിലും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലും ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
Story Highlights – rafale airfighter planes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here