ഗൾഫ് മേഖലയിലും നീറ്റ് പരീക്ഷാകേന്ദ്രം; കേന്ദ്രസർക്കാരിനും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്കും നോട്ടീസ്

നീറ്റ് പരീക്ഷയ്ക്ക് ഗൾഫ് മേഖലയിൽ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിനും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും സുപ്രിംകോടതി നോട്ടീസ്. ഓൺലൈൻ പരീക്ഷ നടത്താൻ ബുദ്ധിമുട്ടുണ്ടോയെന്ന് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു.
ഇക്കാര്യത്തിൽ മെഡിക്കൽ കൗൺസിൽ നിലപാട് അറിയിക്കണം. രണ്ടാഴ്ചയ്ക്ക് ശേഷം ഹർജികൾ വീണ്ടും പരിഗണിക്കാനും കോടതി തീരുമാനിച്ചു. കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുൾ അസീസും ഒരുകൂട്ടം രക്ഷിതാക്കളുമാണ് കോടതിയെ സമീപിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ യാത്ര പ്രായോഗികമല്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
Read Also :എറണാകുളത്ത് ക്ലസ്റ്ററുകൾക്ക് പുറത്തേക്കും കൊവിഡ് വ്യാപനം; നിയന്ത്രണം ശക്തമാക്കും
നിലവിൽ നാലായിരത്തോളം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷ എഴുതാൻ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ പകുതിയിലധികവും മലയാളികളാണ്. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു.
Story Highlights – Neet Exam, Medical council of india, Supreme court of India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here