എറണാകുളത്ത് ഇന്ന് 34 പേര്‍ക്ക് കൊവിഡ്; 31 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

എറണാകുളത്ത് ഇന്ന് 34 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 31 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗം ബാധിച്ചത്. രോഗവ്യാപന ആശങ്ക ശക്തമായ ഫോര്‍ട്ട്കൊച്ചിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആലുവ ക്ലസ്റ്ററില്‍ നിയന്ത്രണം തുടരും. ചെല്ലാനത്ത് രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
ആറു മാസം പ്രായമുള്ള നായരമ്പലം സ്വദേശിയായ കുഞ്ഞിനും രണ്ടു വയസുള്ള കളമശേരി സ്വദേശിയായ കുട്ടിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ, കീഴ്മാട്, ചെല്ലാനം ക്ലസ്റ്ററുകള്‍ക്ക് പുറമേ ഫോര്‍ട്ട് കൊച്ചിയിലും രോഗവ്യാപനം ആശങ്ക വിതയ്ക്കുകയാണ്. രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനനവ് രേഖപ്പെടുത്തിയതോടെ ഫോര്‍ട്ട് കൊച്ചി മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രദേശത്ത് അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു.
അതേസമയം, ആലുവ വിശാല ക്ലസറ്ററില്‍ നിയന്ത്രണങ്ങള്‍ തുടരും. ചെല്ലാനത്ത് നിലവില്‍ തീവ്രവ്യാപനമില്ലെന്നാണ് വിലയിരുത്തല്‍. കടലാക്രമണം ശക്തമായതോടെ പ്രദേശത്തെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നവരെ മറ്റിടങ്ങളിലേക്ക് മാറ്റി. ബലിപെരുന്നാളിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധനങ്ങളുടെ വില്‍പനയ്ക്കായി ഇളവുകള്‍ അനുവദിക്കും.
Story Highlights – covid 19, coronavirus, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here