പൂജയ്ക്കിടെ വിഷം പുരണ്ട ചപ്പാത്തി നൽകി; ജഡ്ജിയും മകനും മരിച്ചു

വിഷം പുരണ്ട ചപ്പാത്തി കഴിച്ച് ജഡജിയും മകനും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർ അറസ്റ്റിലായി. മധ്യ പ്രദേശിലാണ് സംഭവം.
ജസ്റ്റിസ് ബേതുൽ ത്രിപാഠിയും മകനുമാണ് വിഷം അകത്ത് ചെന്ന് മരിച്ചത്. ഒരു സ്ത്രീയും തന്ത്രിയുമുൾപ്പെടെ ആറ് പേരാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലെ എൻജിഒ നടത്തുന്ന സന്ധ്യ സിംഗാണ് അറസ്റ്റിലായത്. ജസ്റ്റിസിന്റെ വീട്ടിൽ നടത്തിയ പൂജയ്ക്കിടെയാണ് ഇരുവരെയും സ്ത്രീ ഉൾപെടെയുള്ള സംഘം കൊലപ്പെടുത്തുന്നത്.
ജൂലൈ 20നാണ് ജഡ്ജി വീട്ടിൽ ഗോതമ്പ് കൊണ്ടുവരുന്നത്. ഈ ഗോതമ്പ് കൊണ്ടാണ് കുടുംബം ചപ്പാത്തുയുണ്ടാക്കുന്നത്. ജഡ്ജിയും മകനും ചപ്പാത്തി കഴിച്ചപ്പോൾ ഭാര്യ കഴിച്ചത് ചോറാണ്. അതുകൊണ്ടാണ് ജഡ്ജിയുടെ ഭാര്യ രക്ഷപ്പെട്ടത്.
വീട്ടിൽ കൊണ്ടുവരുന്നതിന് മുമ്പേ തന്നെ ജഡ്ജി പൂജയ്ക്കായി സന്ധ്യ സിംഗിന്റെ കൈയിൽ ഗോതമ്പ് നൽകിയിരുന്നു. ഈ ഗോതമ്പിലാണ് വിഷം ചേർത്തിരുന്നത്. ഇതിന് കൂട്ടുനിന്ന തന്ത്രി ബാബ രാംദയാലിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Story Highlights – Judge Son Died Allegedly After Eating Poisoned Chapatis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here