റിയ ചക്രവർത്തിക്ക് എതിരെ സുശാന്ത് സിംഗ് രാജ്പുത്തിന്റെ കുടുംബം സുപ്രിം കോടതിയിൽ

നടി റിയ ചക്രവർത്തിയുടെ ഹർജിക്കെതിരെ സുശാന്ത് സിംഗ് രാജ്പുത്തിന്റെ കുടുംബം സുപ്രിംകോടതിയിൽ. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ എഫ്‌ഐആർ പട്‌നയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന റിയയുടെ ആവശ്യത്തിൽ കുടുംബം തടസഹർജി സമർപ്പിച്ചു. മരണത്തിൽ ബിഎസ്പി അധ്യക്ഷ മായാവതി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.
Read Also : സുശാന്ത് സിംഗിന്റെ മരണം: നടി റിയ ചക്രവര്‍ത്തി സുപ്രിംകോടതിയില്‍
പട്‌നയിൽ റജിസ്റ്റർ ചെയ്ത എഫ്‌ഐആർ മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രവർത്തി ഇന്നലെയാണ് സുപ്രിംകോടതിയെ സമീപിച്ചത്. മുംബൈയിൽ നടന്ന സംഭവത്തിൽ പട്‌ന പൊലീസിന് സമാന്തര അന്വേഷണം കഴിയില്ലെന്നാണ് റിയയുടെ വാദം. ഹർജിക്കെതിരെ രാജ്പുത്തിന്റെ അച്ഛൻ കെ കെ സിങ് തടസഹർജി നൽകി. തങ്ങളുടെ ഭാഗം കേട്ട ശേഷം മാത്രമേ തീരുമാനമെടുക്കാൻ പാടുള്ളുവെന്ന് കുടുംബം സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു.
ഇതിനിടെ റിയ ചക്രവർത്തിക്കെതിരെ സുശാന്തിന്റെ കുടുംബ വക്കീൽ വികാസ് സിംഗ് കൂടുതൽ ആരോപണവുമായി രംഗത്തത്തി. മുംബൈ പൊലീസിലെ ചിലർ റിയയെ സഹായിക്കുന്നു. നടന്റെ മരണത്തിന് നാല് മാസം മുൻപ് കുടുംബം നടിക്കെതിരെ മുംബൈ പൊലീസിന് പരാതി നൽകിയിരുന്നുവെന്നും വ്യക്തമാക്കി. ഇതിനിടെ സുശാന്തിന്റെ മരണത്തിൽ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതി അഭിഭാഷകൻ സാർത്ഥക് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
Story Highlights – sushant singh rajput, riya chakravarty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here