Advertisement

എ. എ റഹീമിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

July 31, 2020
1 minute Read

ഡിവൈഎഫ്ഐ സംസ്ഥാന സമിതി ഓഫീസിലെ ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിൽ പോയ സെക്രട്ടറി എ.എ.റഹീം ഉൾപ്പെടെയുള്ളവരുടെ ഫലം നെഗറ്റീവ്. നിരീക്ഷണ കാലാവധി അവസാനിച്ച ഇന്നലെ നടത്തിയ പരിശോധനയാണ് നെഗറ്റീവായത്.

രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കഴിഞ്ഞ പതിനാറിനാണ് യൂത്ത് സെന്റർ ജീവനക്കാരനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് 19ന് സ്രവപരിശോധനാഫലം പോസിറ്റീവായി. ഇതോടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന എ.എ.റഹീം ഉൾപ്പെടെ ആറുപേർ നിരീക്ഷണത്തിൽ പോവുകയായിരുന്നു. കൂടാതെ 15ന് യൂത്ത് സെന്ററിൽ പോയ മാധ്യമപ്രവർത്തകരും നിരീക്ഷണത്തിലായി.

Read Also :‘ഡി.വൈ.എഫ്.ഐ ”ഒടിയന്‍” തടയുമെന്നത് വ്യാജപ്രചരണം’; നിയമ നടപടി സ്വീകരിക്കുമെന്ന് എ.എ റഹീം

മൂന്നുദിവസം മുൻപ് ജീവനക്കാരന്റെ പുതിയ പരിശോധനാഫലം നെഗറ്റീവായതിനെത്തുടർന്ന് ആശുപത്രി വിട്ടു. നിരീക്ഷണ കാലാവധി അവസാനിച്ച ഇന്നലെ നടത്തിയ പരിശോധനയിൽ എ.എ.റഹീം ഉൾപ്പെടെയുള്ളവരുടേയും ഫലം നെഗറ്റീവാകുകയായിരുന്നു. നിരീക്ഷണ കാലാവധി അവസാനിക്കുകയും ഫലം നെഗറ്റീവാകുകയും ചെയ്തതോടെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാകുമെന്ന് എ.എ.റഹീം പറഞ്ഞു.

Story Highlights A A Rahim, Coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top