രാജസ്ഥാനിൽ കുതിരക്കച്ചവട ആരോപണം ശക്തമാക്കി അശോക് ഗഹ്‌ലോട്ട്

രാജസ്ഥാനിൽ കുതിരക്കച്ചവട ആരോപണം ശക്തമാക്കി മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട്. നിയമസഭാ സമ്മേളനം നിശ്ചയിച്ചതോടെ എംഎൽഎമാർക്കായി പരിധികളില്ലാതെ കോടികളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഗഹ്‌ലോട്ട് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 102 എംഎൽഎമാരെ നിലവിൽ താമസിപ്പിച്ചിരിക്കുന്ന ജയ്പൂരിലെ ഫെയർമോണ്ട് ഹോട്ടലിൽ നിന്നും ജയ്‌സൽമീരിലേക്ക് മാറ്റുന്നത്.
പ്രത്യേക വിമാനത്തിലാണ് എംഎൽഎമാരെ കൊണ്ടുപോകുന്നത്. അതേസമയം, ഓഗസ്റ്റ് 14 ലെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സച്ചിൻ പൈലറ്റിനൊപ്പമുള്ള വിമത എംഎൽഎമാർ അറിയിച്ചു. എന്നാൽ, വിശ്വാസ വോട്ടെടുപ്പിനോടുള്ള നിലപാട് വിമത എംഎൽഎമാർ വ്യക്തമാക്കിയില്ല. അതിനിടെ രാഷ്ട്രീയ പ്രതിസന്ധി ചർച്ച ചെയ്യാൻ കോൺഗ്രസ് ഇന്ന് യോഗം ചേരും.
Story Highlights – Ashok Gahlot strengthens allegations of horse-trading in Rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here