പ്രായത്തെ കടത്തിവെട്ടുന്ന ധൈര്യം; കൊവിഡിനെ മലർത്തിയടിച്ച് 105കാരി അസ്മാ ബീവി

കഴിഞ്ഞ ദിവസമാണ് 105 കാരിയായ അസ്മാ ബീവി കൊവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജിലായിരുന്നു ഇവരുടെ ചികിത്സ. സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ കൊവിഡ് മുക്തയായ അസ്മാ ബീവി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
Read Also : കൊല്ലം മെഡിക്കൽ കോളജിൽ 105കാരിക്ക് കൊവിഡ് രോഗമുക്തി: കെകെ ശൈലജ ടീച്ചർ
105 കാരിയായ അസ്മാ ബീവി അഞ്ചൽ തഴമേൽ സ്വദേശിനിയാണ്. ഇവർക്ക് ദിവസങ്ങൾക്ക് മുൻപ് ചെറിയ പനിയും ശ്വാസതടസവും ഉണ്ടായി. സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. അങ്ങനെ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ കൊവിഡ് രോഗി ജൂലൈ 20ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റായി. അസ്മാ ബീവിയുടെ രോഗമുക്തിക്ക് വേണ്ടി ആശുപത്രി അധികൃതർ അന്നു മുതൽ ഒപ്പമുണ്ടായിരുന്നു. ചികിത്സക്കായി പ്രത്യേക വൈദ്യസംഘത്തെയും നിയോഗിച്ചു. 105ാം വയസിലും അസാമാന്യ ധൈര്യം കൈമുതലാക്കി അസ്മാ ബീവിയും ആശുപത്രി അധികൃതരെ അത്ഭുതപ്പെടുത്തി. ഒടുവിൽ കൊവിഡിന് തോൽവി സമ്മതിക്കേണ്ടി വന്നു. ഭയപ്പാട് വേണ്ടെന്ന് അസ്മാ ബീവി പറയുന്നു.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗിയെ ചികിത്സിച്ച് ഭേദമാക്കിയതിന്റെ ക്രെഡിറ്റും പാരിപ്പള്ളി മെഡിക്കൽ കോളേജിന് തന്നെയാണ്. പ്രസവത്തിലൂടെ അമ്മയിൽ നിന്നും രോഗം ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാൻ പ്രത്യേക വൈദ്യ സംഘത്തെ ആശുപത്രി നിയോഗിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഓരോ ജീവനക്കാരനും ഇപ്പോഴും കൊവിഡിനെ എതിരായ പോരാട്ടത്തിൽ തന്നെ. സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ കൊവിഡ് രോഗി രോഗമുക്തി നേടി ആശുപത്രി വിടുമ്പോള്‍ അഭിമാനത്തോടെ തലയുയർത്തുന്നത് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയാണ്.
Story Highlights – covid, coronavirus, asma beevi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here