എം.ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് കസ്റ്റംസ്; ചാർട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് കസ്റ്റംസ്. ഇതിന്റെ ഭാഗമായി ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു. വരുമാനം സംബന്ധിച്ച് ശിവശങ്കർ നൽകിയ മൊഴിയിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയായിരുന്നു ചോദ്യം ചെയ്യൽ.
കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം കസ്റ്റംസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.
Story Highlights – Customs examines M Shivashankar’s financial dealings; The chartered accountant was questioned
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here