രണ്ട് മിനിട്ടിൽ വർണവെറി അടയാളപ്പെടുത്തി ഒരു ഹ്രസ്വചിത്രം; ‘പ്യൂപ്പ’ വൈറൽ

സമൂഹത്തിൽ നമ്മളറിയാതെ നിലനിൽക്കുന്ന വർണവെറിയെ അടയാളപ്പെടുത്തി ഒരു ഹ്രസ്വചിത്രം. ‘പ്യൂപ്പ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം വെറും രണ്ട് മിനിട്ടിലാണ് ഏറെ ഗൗരവമുള്ള ഒരു വിഷയത്തെ പറ്റി സംസാരിക്കുന്നത്. ‘ദി ക്യൂ’വിൻ്റെ യൂട്യൂബ് ചാനലിലൂടെ റിലീസായ ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച ഉള്ളടക്കത്തോടൊപ്പം നിലവാരമുള്ള മേക്കിംഗും ചിത്രത്തെ മികച്ച ഒരു അനുഭവമാക്കുന്നുണ്ട്. ഒരേയൊരു കഥാപാത്രം മാത്രമാണ് ചിത്രത്തിൽ ഉള്ളത്.
Read Also : 12 മിനിട്ടിൽ ഹോളിവുഡിനോട് കിടപിടിക്കുന്ന ആക്ഷൻ പാക്ക്ഡ് ഷോർട്ട് ഫിലിം; ‘വോൾഫ്മാൻ’ ഒരു യുണിക്ക് അനുഭവം
ചില കഥകൾ ആരംഭിക്കുന്നത് വീട്ടിൽ നിന്ന് തന്നെയാണെന്ന ഉപശീർഷകത്തോടെയാണ് ചിത്രം കഥ പറയുന്നത്. എന്തുകൊണ്ട് ഇങ്ങനെ ഒരു ഉപശീർഷകം എന്ന ചോദ്യത്തിനുള്ള ഉത്തരം രണ്ട് മിനിട്ട് മാത്രം ചെലഴിച്ച് ഈ ചിത്രം കാണുമ്പോൾ ലഭിക്കും.
സൈമൺ ജോബ് ടോമി എന്ന ബാലനാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വിഷ്ണു ഉദയനാണ് സംവിധാനം. ഡെലിഷ് ദാമോദരൻ ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ഫ്രാൻസിസ് ലൂയിസ് ആണ് എഡിറ്റ്. സജി എം മാർക്കോസ് സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ സൗണ്ട് ഡിസൈൻ ആഷിക് പി ആണ്. ടൈറ്റിലും പോസ്റ്ററും ഹരിൻ ആണ് അണിയിച്ചൊരുക്കിയത്. ടൈറ്റിൽ വിഎഫ്എക്സ് വിഷ്ണു ഷാജി. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തനായ യുവ നോവലിസ്റ്റ് അഖിൽ പി ധർമജനും ചിത്രത്തിൻ്റെ ഭാഗമാണ്.
Story Highlights – short film pupa getting viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here