ആ ‘കൂട്ടത്തല്ലിന്റെ’ ക്യാമാറാ മാൻ ഈ ഒമ്പതാം ക്ലാസുകാരൻ

സാമൂഹ മാധ്യമങ്ങളിൽ വൈറലായ ആലപ്പുഴ ആറാട്ടുപുഴയിലെ കൂട്ടതല്ല് പകർത്തിയ കാമറമാനാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയ താരം.
ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായ അർജുനാണ് ദൃശ്യങ്ങൽ മൊബൈലിൽ പകർത്തിയത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ തൃക്കുന്നപുഴ പൊലീസ് സംഭവത്തിൽ കേസെടുത്തു. ഈ ‘റിസ്കി’ ഷോട്ടുകൾ എടുക്കുന്നതിനിടയിൽ ക്യാമറാമാനും ചെറിയ പരുക്കുകൾ പറ്റി.
ആറാട്ടുപുഴ പെരുംമ്പള്ളിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സിനിമയെ വെല്ലുന്ന അടിപിടി നടന്നത്. വഴി തർക്കത്തെ തുടർന്ന് അയൽ വാസികളായ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെയുള്ള സംഘം തമ്മിലടിക്കുകയായിരുന്നു. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഫേസ്ബുക്കിലൂടെ കണ്ടത്.
Story Highlights – arattupuzha fight captured by 9th class student
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here