എറണാകുളം ജനറൽ ആശുപത്രിയിൽ അഞ്ച് നഴ്‌സുമാർക്ക് കൊവിഡ്; പ്രസവ വാർഡ് അടച്ചേക്കും

എറണാകുളത്ത് അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്. ജനറൽ ആശുപത്രിയിലെ നഴ്‌സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രസവ വാർഡിലെ നഴ്‌സുമാർക്കാണ് രോഗം. കൊവിഡ് വ്യാപനത്തെ തുടർന്ന് ആശുപത്രിയിലെ പ്രസവ വാർഡ് അടച്ചേക്കും. ഇവിടെ ചികിത്സയ്ക്ക് എത്തിയ ഗർഭിണിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെയും ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Read Also : കൊവിഡ് ബാധിച്ച് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം സംസ്‌കരിച്ചു
ഇന്ന് കൊവിഡ് ബാധിച്ച് എറണാകുളത്ത് ഇടപ്പള്ളി തൃക്കാക്കര പൈപ്പ്‌ലൈൻ സ്വദേശി ദേവസി ആലുങ്കലും മരിച്ചു. 80 വയസായിരുന്നു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്നു ദേവസി. 1977,1992 വർഷങ്ങളിൽ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. ദേവസ്യയുടെ മകനും കൊവിഡ് സ്ഥിരീകരിച്ചു.
Story Highlights – ernakulam general hospital covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here