തൃശൂരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 76 പേര്‍ക്ക്

തൃശൂര്‍ ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 15 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 54 പേര്‍ക്ക് രോഗം ഭേദമായി.
കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് 12 പേര്‍ക്കും, കെഎല്‍എഫ് ക്ലസ്റ്ററില്‍ അഞ്ച് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. പട്ടാമ്പി ക്ലസ്റ്ററില്‍ നിന്നും ഏഴ് പേര്‍ക്കും, ഇരിങ്ങാലക്കുട ക്ലസ്റ്ററിലെ ആറ് പേര്‍ക്കും, ചാലക്കുടി ക്ലസ്റ്ററില്‍ നിന്നും രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 19 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
രോഗ ഉറവിടം അറിയാത്ത രണ്ട് പോസിറ്റീവ് കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രോഗം സ്ഥിരീകരിച്ച് 490 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ ആകെ കൊവിഡ് പോസറ്റീവായവരുടെ എണ്ണം 1533 ആയി. 1026 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13279 പേരില്‍ 12745 പേര്‍ വീടുകളിലും 534 പേര്‍ ആശുപത്രികളിലുമാണ്.
Story Highlights – Thrissur, 76 new covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here