ഓണത്തിന് വരാനായില്ല; കുഞ്ഞ് പൃഥി നേരത്തെ എത്തി മടങ്ങി

ഓണത്തിന് തിരികെയെത്താമെന്ന് പറഞ്ഞാണ് കുഞ്ഞ് പൃഥി കൊല്ലം പൂതക്കുളം ചെമ്പകശേരിയിലെ അമ്മ വീട്ടില്‍ നിന്നും ഒടുവില്‍ യാത്ര പറഞ്ഞറങ്ങിയത്. പറഞ്ഞതിനും മുന്നേ പൃഥ്വി തിരികെയെത്തി. ചേതനയറ്റ ശരീരമായി. കണ്ടുനിന്നവരെല്ലാം വിതുമ്പി. നാണയം വിഴുങ്ങി മരിച്ച മൂന്നര വയസുകാരന്‍ പൃഥ്വിരാജിന്റെ സംസ്‌കാരം കൊല്ലത്ത് നടന്നു. കൊല്ലം പൂതക്കുളം ചെമ്പകശേരിയിലെ അമ്മയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. എറണാകുളത്തുനിന്നും പൂതക്കുളത്തെ വീട്ടിലെത്തിച്ച് പതിനഞ്ച് മിനിട്ടിനുള്ളില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.
കുട്ടിയുടെ വയറ്റില്‍ രണ്ട് നാണയം ഉണ്ടായിരുന്നു എന്ന വിവരം തങ്ങളോട് മറച്ചുവെച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. വയറ്റില്‍ ഒരു നാണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു എക്‌സ് റേ റിപ്പോര്‍ട്ട്. രണ്ടു നാണയം ഉണ്ടായിരുന്നു എന്നറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും തങ്ങളോട് ഇക്കാര്യങ്ങള്‍ മറച്ചുവെച്ചതായും ബന്ധുക്കള്‍ പറയുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥ തന്നെയാണ് കുഞ്ഞിന്റെ മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Story Highlights – three year old died untreated, buried in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here