Advertisement

സ്വർണക്കടത്ത് കേസിൽ വിശദമായ അന്വേഷണത്തിന് എൻഐഎ സംഘം യുഎഇയിലേക്ക്

August 4, 2020
2 minutes Read

സ്വർണക്കടത്ത് കേസിൽ വിശദമായ അന്വേഷണത്തിന് എൻഐഎ സംഘം യുഎഇയിലേക്ക്. യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കും. കേസിലെ ഭീകര വാദ ബന്ധം സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം ഇന്ന് കോടതിയ്ക്ക് കൈമാറും. കൊച്ചി എൻഐഎ പ്രത്യേക കോടതിയ്ക്കാണ് റിപ്പോർട്ട് കൈമാറുക. അതേസമയം, സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കേസില മറ്റൊരു പ്രതികൂടിയായ ടികെ റമീസിന്റ കസ്റ്റഡി ഇന്ന് അവസാനിക്കും.

ഇന്ത്യക്കാരുൾപ്പെട അംഗങ്ങളായ സ്വർണക്കടത്ത് റാക്കറ്റ്, ഹവാല പണമിടപാട് റാക്കറ്റ് യുഎഇയിൽ സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ അന്വേഷണം യുഎഇയിലേക്ക് വ്യാപിപപിക്കുന്നത്.

മാത്രമല്ല, യുഎഇ കേന്ദ്രീകരിച്ച് നയതന്ത്ര ബാഗേജ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും എൻഐഎ സംഘം അന്വേഷണം നടത്തും. ഡിപ്ലമാറ്റിക് ബാഗേജ് വഴി കേരളത്തിലേക്ക് തുടർച്ചയായി സ്വർണം വന്നിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടുള്ളത്. എൻഐഎ സംഘത്തിന് യുഎഇയിൽ അന്വേഷണം നടത്തുന്നതിനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്.

മാത്രമല്ല, സ്വപ്‌നാ സുരേഷിന്റെ ജാമ്യാപേക്ഷയെ അതി ശക്തമായി എതിർക്കാനാണ് എൻഐഎയുടെ തീരുമാനം. എൻഐഎയ്ക്കു വേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി വിജയകുമാർ ഹാജരാകും. റമീസിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കാനിരിക്കെ കസ്റ്റഡി കലാവധി നീട്ടി ചോദിക്കാനാണ് എൻഐഎയുടെ തീരുമാനം.

Story Highlights NIA team travels to UAE for detailed probe into gold smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top