കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കി ഓര്‍ത്തഡോക്‌സ് സഭയും

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയും അനുമതി നല്‍കി. വിശ്വാസികള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടാകരുതെന്നും ഓര്‍ത്തഡോക്‌സ് സഭ നിര്‍ദേശിച്ചു. നേരത്തെ ലത്തീന്‍ സഭയും യാക്കോബായ സഭയും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ചിരുന്നു.
നിലവിലെ സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. മൃതദേഹം ദഹിപ്പിക്കുന്നതിന് സഭാ നേതൃത്വം അനുമതി നല്‍കുന്നുണ്ട്. നിലവിലെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്തിയാണ് ഈ തീരുമാനം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം സംസ്‌കാരം നടത്തേണ്ടത്. മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള നടപടികള്‍ അതത് ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ ഇടവക ചുമതലക്കാരുടെ സഹകരണത്തോടെ സ്വീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Story Highlights – Orthodox Church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here