മലപ്പുറം പോത്തുകല്ലില്‍ കനത്ത മഴ; ചാലിയാറിന് കുറുകേയുള്ള മുണ്ടേരി താത്കാലിക തൂക്കുപാലം ഒലിച്ചു പോയി

മലപ്പുറം നിലമ്പൂരിലും അതിശക്തമായ മഴ തുടരുന്നു. കഴിഞ്ഞ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ പാതാറിലെ തോട് കരകവിഞ്ഞ് ഒഴുകുകയാണ്. അപകട ഭീഷണിയെ തുടര്‍ന്ന്
മലാംകുണ്ട്, വാളന്‍കൊല്ലി മേഖലകളില്‍ കഴിഞ്ഞിരുന്നവരെ പൂളപ്പാടം സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. മുണ്ടേരി മേഖലയിലും നദിയില്‍ വെള്ളം ഉയരുകയാണ്. ഇവിടെ ചാലിയാറിന് കുറുകേയുള്ള മുണ്ടേരി താത്കാലിക തൂക്കുപാലം വെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയി.
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിനാല്‍ നിലമ്പൂരിലെ പുഴകളില്‍ ഇനിയും വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ അവലഞ്ചെ, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ദേവാല പ്രദേശങ്ങളിലും വയനാട്ടിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചാലിയാര്‍ പുഴയിലും ജലനിരപ്പ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ചാലിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നേരത്തെ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.
Story Highlights – Heavy rain in Malappuram Pothukalli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here