കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സൂചന

കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സൂചന. കണ്ണൂര്‍ തൊട്ടില്‍പ്പാലം പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പുഴയോരത്ത് താമസിക്കുന്ന ഒന്‍പതു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. സന്ധ്യയോടെയാണ് കേരള-കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം വനമേഖല പങ്കിടുന്ന തൊട്ടില്‍പ്പാലം പുഴയില്‍ ജലവിതാനം ക്രമാതീതമായി ഉയര്‍ന്നത്. മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ഇരിട്ടി തഹസില്‍ദാര്‍ കെകെ ദിവാകരന്‍ അറിയിച്ചു.
Read Also : ഉരുള്‍പൊട്ടല്‍ സാധ്യത; വയനാട്ടില്‍ 193 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
അതേസമയം, കേരളത്തില്‍ ദേശീയ ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി . ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മീഷന്‍ പുറത്തിറക്കിയ സ്പെഷ്യല്‍ ഫ്ളഡ് അഡൈ്വസറിയില്‍ പറയുന്നു.
കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാലുദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പെരിയാര്‍ തടത്തില്‍ ശക്തമായി മഴ ലഭിക്കും. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. നിലവില്‍ ഡാമുകള്‍ക്ക് സംഭരണ ശേഷിയുണ്ടെന്നും ജല കമ്മീഷന്‍ അറിയിച്ചു.
Story Highlights – Karnataka forest landslide, kannur flood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here