സ്വപ്‌നാ സുരേഷിനെതിരെ പരാതി നല്‍കിയ ഉദ്യോഗസ്ഥനെ എയര്‍ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെതിരെ പരാതി നല്‍കി ഉദ്യോഗസ്ഥനെ എയര്‍ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. എല്‍ എസ് ഷിബുവിനെയാണ് മാധ്യമങ്ങളോട് സംസാരിച്ചെന്ന പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സ്വപ്‌ന വ്യാജരേഖ ചമച്ചതും ആള്‍മാറാട്ടം നടത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയത് ഷിബുവിന്റെ പരാതിയിലായിരുന്നു.
നിലവില്‍ എയര്‍ഇന്ത്യയുടെ ഹൈദരാബാദിലെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് യൂണിറ്റിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. എല്‍ എസ് ഷിബുവിനെതിരെ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് സ്വപ്‌നാ സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ്.
17 പെണ്‍കുട്ടികള്‍ എല്‍ എസ് ഷിബുവിനെതിരെ പീഡന പരാതി ഉന്നയിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പരാതി വ്യാജമാണെന്ന് വലിയതുറ പൊലീസ് കണ്ടെത്തിയിരുന്നു. തങ്ങളുടെ ഒപ്പ് സ്വപ്‌നാ സുരേഷ് വ്യാജമായി തയാറാക്കി പരാതിക്കൊപ്പം ചേര്‍ക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.
Story Highlights – Air India suspended an official
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here