Advertisement

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം സ്ഥിരീകരിച്ച് പ്രതിരോധമന്ത്രാലയം

August 6, 2020
2 minutes Read
Ministry of Defence confirms Chinese incursion in Ladakh border

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം സ്ഥിരീകരിച്ച് പ്രതിരോധമന്ത്രാലയം. ഗോഗ്ര, പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരം, കുഗ്രാങ് നാല എന്നിവിടങ്ങളാണ് മെയ് 17,18 ദിവസങ്ങളില്‍ കടന്നുകയറ്റം ഉണ്ടായതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ രേഖയില്‍ പറയുന്നു.

അതേസമയം, ഗാല്‍വാന്‍ താഴ്വരയിലെ സ്ഥിതിയെക്കുറിച്ച് രേഖയില്‍ പരാമര്‍ശിക്കുന്നില്ല.കടന്നുകയറ്റം ഉണ്ടായിട്ടില്ലെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. അതിര്‍ത്തിയില്‍ നിന്നും ചൈന പിന്‍മാറണമെന്ന ആവശ്യം ഇന്ത്യ വീണ്ടും മുന്നോട്ടു വയ്ക്കും. അതേസമയം പ്രധാനമന്ത്രി നുണ പറഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പ്രതികരിച്ചു.

Story Highlights Ministry of Defence confirms Chinese incursion in Ladakh border

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top