പകർപ്പവകാശമില്ലാത്ത മലയാള സിനിമകൾ യൂ ട്യൂബിൽ; ആറ് കമ്പനികൾക്ക് കോടതി നോട്ടിസ്

പകർപ്പവകാശമില്ലാത്ത സിനിമകൾ യൂട്യൂബിൽ സംപ്രേക്ഷണം ചെയ്ത ആറ് കമ്പനികൾക്ക് നോട്ടിസ്. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സബ് കോടതിയാണ് ഈ ഉത്തരവിട്ടത്. സിനിമകളുടെ സംപ്രേക്ഷണം നിർത്തി വയ്ക്കാനും ഉത്തരവിൽ പറയുന്നു. ജില്ലാ പ്രിൻസിപ്പൽ സബ്‌കോടതി ജഡ്ജി എസ് രശ്മിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എറണാകുളത്തെ മൂവി വേൾഡ്, സെയ്‌ന വീഡിയോ വിഷൻ, മ്യൂസിക് സോൺ. ഹൊറൈസൺ ഓഡിയോ ആൻറ് വീഡിയോ,കൊല്ലത്തെ ശ്രീ മൂവീസ്, മുംബൈയിലെ ബിസ്‌കൂട്ട് റീജണൽ എക്‌സ്പ്രസ് സോൺ എന്നീ കമ്പനികൾക്കാണ് നോട്ടീസ് അയക്കുക. ദാദാസാഹിബ്, ഗ്രാമഫോൺ, ഇങ്ങനെ ഒരു നിലാപക്ഷി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, രാക്ഷസ രാജാവ് എന്നീ സിനിമകൾക്ക് ഇദ്ദേഹത്തിന് പകർപ്പവകാശമുണ്ട്. എന്നാൽ അവ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ യൂട്യൂബ്, ഇൻറർനെറ്റ് എന്നീ മാധ്യമങ്ങള്‍ വഴി സംപ്രേക്ഷണം ചെയ്‌തെന്നാണ് പരാതി. അഭിഭാഷകന്‍ ഷരൺ ഷഹീറാണ് ഇദ്ദേഹത്തിന് വേണ്ടി ഹാജരായത്.
Read Also : ഫൈസൽ ഫരീദ് പണം ചെലവഴിച്ചത് നാല് മലയാള സിനിമകൾക്കായി; തെളിവുകൾ അന്വേഷണ സംഘത്തിന്
കോഴിക്കോട് മില്ലേനിയം ഓഡിയോസ് ഉടമ സജിത് പച്ചാട്ടാണ് ഹർജി നൽകിയത്. 2010 മുതൽ ഈ സിനിമകളുടെ പകർപ്പവകാശം തനിക്കാണെന്നാണ് അദ്ദേഹം പരാതിയിൽ വാദിച്ചു. 99 വർഷത്തെ ഇന്റർനെറ്റ് അവകാശം ആണ് ഇദ്ദേഹത്തിന്റെ കൈയിലുള്ളത്. കോഴിക്കോട്ടെ കെമേഴ്‌സ്യൽ കോടതിയിൽ വരുന്ന ആദ്യ പകർപ്പവകാശ ലംഘന കേസാണ് ഇത്.
Story Highlights – malayalam flim, copy right
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here